പാചക വാതകം ലാഭിക്കാൻ ചില വഴികൾ

 


പാചക വാതകം ലാഭിക്കാൻ ചില വഴികൾ

പാചകവാതക വില അടിക്കടികുതിച്ചുയരുമ്പോള്‍ സ്ത്രികൾക്ക് ആധിയാണ്. ഗ്യാസ് വേണ്ടെന്നുവയ്ക്കാനാവില്ലല്ലോ പിന്നെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് ഏക മാർഗം. എങ്ങനെ    പാചക വാതക ഉപയോഗം കുറയ്ക്കാം എന്ന് നോക്കാം.

  • പാചകത്തിന് ആവശ്യമായ എല്ലാ സാധന സാമഗ്രികളും പാചകം തുടങ്ങുന്നതിനു മുന്നേ അടുപ്പിനു അടുത്തു ഒരുക്കി വെക്കുക. സ്റ്റൗ കത്തിച്ചതിനു ശേഷം പാചക സാധനങ്ങൾ തേടി നടക്കേണ്ട സാഹചര്യം ഉണ്ടാവരുത്. എല്ലാം ഒരുകൈ അകലത്തിൽ ഉണ്ടെങ്കിൽ പാചകം വേഗത്തിൽ തീരുകയും പാചകവാതക ഉപയോഗം കുറയുകയും ചെയ്യും.
  • വൃത്തിയുള്ള പാത്രം പാചകത്തിന് ഉപയോഗിക്കുക. വൃത്തിയില്ലാത്ത പാത്രങ്ങൾ പാചകത്തിനു ഉപയോഗിക്കുമ്പോൾ  പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ലവണാംശവും ചൂട് വിഭവങ്ങളിൽ എത്തുന്നതിന്റെ  അളവു കുറക്കുന്നു, മാത്രമല്ല വൃത്തിയില്ലാത്ത പാത്രങ്ങളിലെ പാചകം ആരോഗ്യത്തിനു ഹാനികരവുമാണ് 
  • ചുവട് പരന്നതും ഉയരം കുറഞ്ഞതും ആയ പാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.പരന്ന പാത്രം ചൂടു മുഴുവൻ പാത്രത്തിന്റെ അടിയിൽ തന്നെ ലഭിക്കാൻ സഹായിക്കും. അതുപോലെ പരമാവധി ഉയരം കുറഞ്ഞ പാത്രത്തില്‍ പാകം ചെയ്താല്‍ ഗ്യാസ് 25% ലാഭിക്കാം. 
  • പാചകത്തിനു ആവശ്യമായ വെള്ളം മാത്രം ഉപയോഗിക്കുക. അമിതമായ ജലം പാചക സമയം കൂട്ടുകയും പാചക വാതകം പാഴാക്കി കളയുകയും ചെയ്യുന്നു.
  • പാചകം ചെയ്യുമ്പോൾ പാത്രം മൂടിവെക്കുക.  മൂടിവെക്കുന്നതു കൊണ്ട് നീരാവിയിലൂടെ  ചൂട് പുറത്ത് പോകാതെ പാത്രത്തിൽ തന്നെ നിൽക്കുന്നത് മൂലം പാചകം വേഗത്തിലാകുന്നു.
  • വെള്ളം തിളച്ചു  കഴിഞ്ഞാൽ  തീ കുറയ്ക്കുക .തീ കുറച്ചാലും പാത്രത്തിലെ ഊഷ്മാവിൽ വലിയ വ്യത്യാസം വരുന്നില്ല എന്നോർക്കുക.
  • ഗ്യാസില്‍ പാചകം ചെയ്യുമ്പോള്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. പാചകം വേഗത്തിലും അനായസകരവുമാക്കാൻ പ്രഷർ കുക്കർ സഹായിക്കും 
  • പയറുവര്‍ഗങ്ങള്‍ പാചകം ചെയ്യുമ്പോള്‍ അഞ്ച് മണിക്കൂറോളം കുതിര്‍ത്തിട്ടശേഷം പാചകം ചെയ്യുക. പാചകം വേഗത്തിലാക്കാൻ ഇത് ഉപകരിക്കും.
  • നിശ്ചിത ഇടവേളകളിൽ  ബർണറുകൾ  വൃത്തിയാക്കുക അഴുക്കോ മറ്റോ അടിഞ്ഞു കൂടിയ ബർണറുകളിൽ നിന്ന് വളരെ കുരച്ചു തീജ്വാലയെ വരൂ. 
  • ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോള്‍ നോബ് സിമ്മില്‍ വെച്ചുവേണം സ്റ്റൗ കത്തിക്കാന്‍.
  • ഫ്രിഡ്ജില്‍ സൂക്ഷിച്ച ആഹാരങ്ങള്‍ തണുപ്പ് മാറിയശേഷമേ ചൂടാക്കാവൂ.

വളരെ പുതിയ വളരെ പഴയ