കോവിഡ് ടെസ്റ്റ് പരിശോധനാ ഫലം ഓൺലൈനായി എങ്ങനെ അറിയാം?


കോവിഡ് ടെസ്റ്റ് പരിശോധനാ ഫലം ഓൺലൈനായി എങ്ങനെ അറിയാം?

കോവിഡ് ടെസ്റ്റ് പരിശോധനാ ഫലം ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതിനായി 

  1. https://labsys.health.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ കയറുക..
  2. Download Test Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക / അല്ലെങ്കിൽ https://labsys.health.kerala.gov.in/Download_report/patient_test_report ഈ ലിങ്കിൽ കയറുക. 
  3. പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈൽ നമ്പർ, captcha തുടങ്ങിയ വിവരങ്ങൾ നൽകുക.
  4. Download എന്ന ബട്ടൺ ക്ലിക്ക് ചെയ്തു  പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് എടുക്കാം.
  5. SRF ID നിങ്ങൾക്ക് അറിയില്ലെങ്കിൽ  Know Your SRF ID എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക / അല്ലെങ്കിൽ https://labsys.health.kerala.gov.in/Download_report/know_my_SRF/ ഈ ലിങ്കിൽ കയറുക. 
  6. തുടർന്ന് വരുന്ന പേജിൽ പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈൽ നമ്പർ, captcha തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക. 
  7. തുടർന്ന് വരുന്ന പേജിൽ captcha നൽകി പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
How to check covid19 test result online in Kerala

വളരെ പുതിയ വളരെ പഴയ